APP DOWNLOAD

TRENDING

കണ്ണൂരില്‍ തമിഴ്നാട് സ്വദേശിനി വെള്ളക്കെട്ടിൽ വീണ് മരിച്ചു


കണ്ണൂർ: ശ്രീകണ്ഠപുരത്ത് തമിഴ്നാട് സ്വദേശിനി വെള്ളക്കെട്ടിൽ വീണ് മരിച്ചു.
തഞ്ചാവൂർ സ്വദേശിനി സുന്ദരാമാൾ(69) ആണ് മരിച്ചത്.പുഴ കര കവിഞ്ഞ് ഒഴുകി വീടിനു മുന്നിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

രാത്രി അബദ്ധത്തിൽ ഈ വെള്ളക്കെട്ടിൽ വീണാതാകാം എന്നാണ് നിഗമനം.രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ശ്രീകണ്ഠപുരം പോലീസ് എത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി.കനത്ത മഴയിൽ കണ്ണൂർ ജില്ലയിലെ പുഴകൾ കര കവിഞ്ഞൊഴുകി മലയോര മേഖലയിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവും നേരിടുന്നുണ്ട്.

No comments