തില്ലങ്കേരി ഇയ്യംകോട് തെയ്യത്തിന്റെ വെട്ടേറ്റയാളുടെ നില ഗുരുതരം:നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്
ഇരിട്ടി: തില്ലങ്കേരി ഇയ്യങ്കോട് വയല്‍ത്തിറ മഹോല്‍സവത്തിനിടെ നാടകീയ സംഭവങ്ങള്‍. കൈതച്ചാമുണ്ഡി കൈതമുറിക്കാന്‍ പോകുന്ന ചടങ്ങിനിടെ രണ്ടുപേരെ വെട്ടി പരിക്കേല്‍പ്പിച്ചു.
സുനില്‍കുമാര്‍, ഉത്തമന്‍ എന്നിവര്‍ക്കാണ് കാലിന് വെട്ടേറ്റത്. തലശ്ശേരി ഇന്ധിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുനല്‍കുമാറിന്റെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് തെയ്യം കെട്ടിയാടിയ കലാകാരന്‍ മാഹി ചാലക്കലിലെ ബൈജുവിനെ മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ടാണ് നാടകീയ സംഭവങ്ങളുണ്ടായത്. സംഭവത്തെ തുടര്‍ന്ന് തെയ്യം ചെയ്തത് ശരിയെന്നും അല്ലെന്നും പറഞ്ഞ് ആളുകള്‍ രണ്ടുചേരിയിലായിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി വയല്‍ത്തിറ കമ്മിറ്റിയില്‍പെട്ടവര്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ ഓട്ടോഡ്രൈവര്‍ പടിക്കച്ചാലിലെ വഞ്ഞേരി വീട്ടില്‍ പ്രസാദ് ഉള്‍പ്പെടെയുള്ളവരെ തെയ്യസ്ഥലത്ത് വിളിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചര്‍ച്ച കഴിഞ്ഞ് മടങ്ങുമ്പോള്‍ പ്രസാദി(31)ന് കല്ലുകൊണ്ട് കുത്തേറ്റു.
സി.പി.എം പ്രവര്‍ത്തകരായ മിഥുന്‍ലാല്‍, മിഥുന്‍. ജിനീഷ്, രാജേഷ് എന്നിവര്‍ കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ നാലു സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ മുഴക്കുന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.

No comments