പിണറായിയിലെ ദുരൂഹ മരണങ്ങൾ കൊലപാതകങ്ങളെന്നു സൂചന
പിണറായി (കണ്ണൂർ)∙ പടന്നക്കരയിലെ കുടുംബത്തിലെ മൂന്നുപേർ നാലു മാസത്തിനിടയിൽ മരിക്കാനിടയായ സംഭവം കൊലപാതകമെന്നു സൂചന. വണ്ണത്താം വീട്ടിൽ കമല (65)യുടെയും ഭർത്താവ് കുഞ്ഞേരി കുഞ്ഞിക്കണ്ണന്റെയും (76) പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായി വ്യക്തമായിട്ടുണ്ട്. കുഞ്ഞിക്കണ്ണന്റെ മകൾ സൗമ്യയുടെ മകൾ ഐശ്വര്യയുടെ (ഒൻപത്) മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ആന്തരികാവയവങ്ങൾ ശേഖരിച്ചു വിശദ പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
ഇത് ഇന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചാണു പരിശോധന നടത്തുക. പരിയാരം മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ് മോർട്ടം. തഹസിൽദാർ ടി.വി.രഞ്ജിത്ത് ഇൻക്വസ്റ്റ് നടത്തി. എഎസ്പി ചൈത്ര തെരേസ ജോൺ, അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെ.ഇ.പ്രേമചന്ദ്രൻ, ഫൊറൻസിക് സയന്റിഫിക് ഓഫിസർ കെ.എസ്.ശ്രുതിലേഖ, വിരലടയാള വിദഗ്ധ പി.സിന്ധു, ധർമടം എസ്ഐ അരുൺകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
കഴിഞ്ഞ ദിവസം ബന്ധുവിന്റെ പരാതിയിൽ ഐശ്വര്യയുടെ മരണത്തിൽ പൊലീസ് കേസ് എടുത്തിരുന്നു. തുടർന്ന് സിഐ പ്രേമചന്ദ്രൻ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ സബ് ഡിവിഷനൽ മജിസ്ട്രേട്ട് മുൻപാകെ അനുമതി തേടി. ഇന്നലെ ഉച്ചയ്ക്ക് അനുമതി ലഭിച്ചതോടെ വീട്ടുവളപ്പിൽ സംസ്കരിച്ചിരുന്ന മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ആരംഭിച്ചു. മൂന്ന് മണിക്കൂറിലേറെ നേരം പരിശോധന നടത്തി.
സൗമ്യയുടെ അമ്മ കമലയുടെയും അച്ഛൻ കുഞ്ഞേരി കുഞ്ഞിക്കണ്ണന്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ അലൂമിനിയം ഫോസ്ഫേറ്റ് കൂടിയ അളവിൽ കണ്ടെത്തിയതായി സൂചനയുണ്ട്. എലിവിഷത്തിൽ ഉപയോഗിക്കുന്ന രാസവസ്തുവാണ് അലൂമിനിയം ഫോസ്ഫേറ്റ്. ഇത് ചെറിയ അളവിൽ പോലും ശരീരത്തിൽ ചെന്നാൽ ഛർദിയും ശ്വാസംമുട്ടലും ഉണ്ടാകുമെന്നും രക്തസമ്മർദ്ദം കുറഞ്ഞ് അപകടാവസ്ഥയിലാകുമെന്നും പരിയാരം മെഡിക്കൽ കോളജിലെ ഫിസിഷ്യൻ ഡോ.ബാലകൃഷ്ണൻ വള്ളിയോട്ട് പറഞ്ഞു.
ഇതിനു മുൻപ് 2012ൽ സൗമ്യയുടെ മറ്റൊരു മകൾ കീർത്തന (ഒന്ന്) ഇതേ രോഗലക്ഷണവുമായി മരിച്ചിരുന്നു. ഏറ്റവും ഒടുവിൽ സൗമ്യയും രോഗലക്ഷണവുമായി ആശുപത്രിയിലെത്തിയതോടെ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. ഒരാഴ്ചയായി തലശ്ശേരി സഹകരണ ആശുപത്രിയിൽ കഴിയുന്ന സൗമ്യ ഇപ്പോൾ പൊലീസ് കാവലിലാണ്. യുവതിയെ ഇന്നു പൊലീസ് ചോദ്യം ചെയ്യുമെന്ന് അറിയുന്നു. ഈ വീടുമായി നിരന്തര ബന്ധമുള്ള മൂന്നു യുവാക്കളും പൊലീസ് നിരീക്ഷണത്തിലാണ്.

No comments