APP DOWNLOAD

TRENDING

തളിപ്പറമ്പിന്റെ ഫുട്ബോൾ മാമാങ്കത്തിന് നാളെ തുടക്കം

തളിപ്പറമ്പ് ∙ കരീബിയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലുള്ള ടീമുകൾ മത്സരിക്കുന്ന കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റ് എട്ട് മുതൽ ഏപ്രിൽ ഒന്നു വരെ ഉണ്ടപ്പറമ്പ് മൈതാനത്ത് തയാറാക്കിയ സ്റ്റേഡിയത്തിൽ നടക്കും. നാളെ
വൈകിട്ട് എട്ടിനു നടക്കുന്ന കിക്കോഫ് പ്രമുഖ ഫുട്ബോൾ താരം സി.കെ.വിനീത് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തിൽ ഹൈവേ ഗേറ്റ് ഏഴാംമൈലും ഫ്രൻഡ്സ് മമ്പാടും തമ്മിൽ ഏറ്റുമുട്ടും.

5000 പേർക്ക് ഇരിക്കാനുള്ള പവിലിയൻ സംവിധാനത്തോടെയുള്ള ഗാലറിയാണ് മത്സരത്തിനായി സജ്ജീകരിക്കുന്നത്. സംസ്ഥാനത്തു തന്നെ അപൂർവമായി ഏർപ്പെടുത്തിയ ഒട്ടേറെ ആധുനിക സംവിധാനങ്ങൾ ഒരുക്കിയാണ് ഫുട്ബോൾ മേള നടത്തുകയെന്നു ഭാരവാഹികളായ മുഹമ്മദ് നിസാർ, ദിൽഷാദ് പാലക്കോടൻ, കെ.സിദ്ദീഖ്, ജസീം വലിയകത്ത്, കെ.സലീം, മുഹമ്മദ് അസ്ഹർ എന്നിവർ അറിയിച്ചു.

No comments