തളിപ്പറമ്പ് ബ്ലോക്ക് ഓഫീസ് ഇനി സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കും
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് ഓഫീസ് ഇനി സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കും. ഇതിനായി 27 സോളാര്‍ പാനലുകള്‍ ഓഫീസിന് മുകളില്‍ സ്ഥാപിച്ചുകഴിഞ്ഞു
ഇതിനായി കൂടുതല്‍ ശേഖരണ ശേഷിയുള്ള ബാറ്ററികളും സജ്ജീകരിച്ചിട്ടുണ്ട്. കെല്‍ട്രോണ്‍ ആണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കുള്ള എല്ലാ അറ്റകുറ്റപ്പണികളും കെല്‍ട്രോണ്‍ തന്നെയാണ് നടത്തുക. 9,98,000 രൂപയാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ചെലവഴിച്ചിരിക്കുന്നത്.
ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ ബ്ലോക്ക് ഓഫീസ് വളപ്പിലെ എല്ലാ ഓഫീസുകളും സോളാര്‍ വൈദ്യുതി ഉപയോഗിച്ച് തന്നെ പ്രവര്‍ത്തിച്ചു തുടങ്ങും. പ്രതിവര്‍ഷം 2,40,000 രൂപയാണ് വൈദ്യുതി ബില്‍ ഇനത്തില്‍ ഇതിലൂടെ ബ്ലോക്ക് പഞ്ചായത്തിന് ലാഭിക്കാനാവുക

No comments