വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ചത് സമരക്കാര്‍ തന്നെ; ഡീസല്‍ ഉണ്ടായിരുന്നതും സമരക്കാരുടെ കയ്യില്‍; തെളിവുമായി സ്‌പെഷ്യല്‍ ബ്രാഞ്ച്
തളിപ്പറമ്പ്:
വയല്ക്കിളികള്‍ നടത്തി വരുന്ന സമരപ്പന്തല്‍ കത്തിച്ചത് സമരക്കാര്‍ തന്നെയാണെന്ന് തെളിവുമായി സ്‌പെഷ്യല്‍ ബ്രാഞ്ച്. സമരക്കാര്‍ രാവിലെ മുതല്‍ തന്നെ ഡീസലുമായി പ്രദേശത്ത് ആത്മഹത്യ ഭീഷണി ഉയര്‍ത്തുന്നുണ്ടായിരുന്നു. ഈ ഇന്ധനം ഉപയോഗിച്ച് തന്നെയാണ് സമരപ്പന്തല്‍ കത്തിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. രാവിലെ മുതല്‍ തളിപ്പറമ്പ് ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സമരപ്പന്തലിന് ചൂറ്റുമുണ്ടായിരുന്നു. ഈ സമയം സിപിഎം പ്രവര്‍ത്തകര്‍ക്ക് സമരപ്പന്തലിന് അടുത്തേക്ക് പ്രവേശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു, ഈ സാഹചര്യത്തില്‍ സമരക്കാര്‍ക്ക് അല്ലാതെ പ്രദേശത്തേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍.
സിപിഎമ്മിന്റെ പേരില്‍ ആരോപണം ഉന്നയിക്കുന്നതിന്റെ പിന്നില്‍, മറ്റ് ചില താല്‍പര്യങ്ങളുണ്ടെന്നാണ് സിപിഎം ഉയര്‍ത്തുന്ന വാദം. സമരക്കാരുടെ അടുത്തേക്ക് പോകരുതെന്നും അവരെ പ്രകോപിപ്പിക്കുന്ന പ്രവൃത്തികള്‍ ഉണ്ടാകരുതെന്നും നേരത്തെ തന്നെ ഏരിയാ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു. കമ്മിറ്റിയുടെ നിര്‍ദ്ദേശം ലംഘിച്ച് നറുകണക്കിന് പോലീസുകാരും മാധ്യമപ്രവര്‍ത്തകരും പത്തോളം ക്യാമറകളും ഉള്ള സ്ഥലത്തേക്ക്, പുറത്ത് നിന്ന് ആരും പോയി കത്തിയ്ക്കില്ല, ഇത് സിപിഎമ്മിന് എതിരെ നടത്തുന്ന നുണപ്രചരണമാണെന്നാണ് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്.

No comments