APP DOWNLOAD

TRENDING

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ചോദ്യപേപ്പര്‍ വാട്‌സാപ്പിലൂടെ ചോര്‍ന്നതായി പരാതി

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതായാണ് ആരോപണം. വാട്‌സാപ്പിലൂടെയാണ് ചോദ്യപേപ്പര്‍ പ്രചരിച്ചത്. ആരോപണത്തെ തുടര്‍ന്ന് സിബിഎസ്ഇ ബോര്‍ഡ് ദില്ലിയില്‍ അടിയന്തിര യോഗം ചേരുകയാണ്.
ഇന്ന് രാവിലെയായിരുന്നു പരീക്ഷ. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സിബിഎസ്ഇ അന്വേഷണത്തിന് ഉത്തരവിട്ടു. ചോദ്യപേപ്പര്‍ ചോരാനുള്ള സാധ്യതയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം ചോര്‍ച്ച സ്ഥിരീകരിക്കുകയാണെങ്കില്‍ പരീക്ഷ റദ്ദാക്കാനാണ് സാധ്യത.

No comments