പന്ന്യന്നൂര്‍ ഗവ ഐ.ടി.ഐ ഉദ്ഘാടനം ഞാറാഴ്ച; ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് മന്ത്രി ടി.പി രാമകൃഷ്ണന്‍; ഐടിഎ കെട്ടിടത്തിനായി ജനങ്ങള്‍ സമാഹരിച്ച് നല്‍കിയത് നാല്‍പ്പതിരണ്ട് ലക്ഷം രൂപ
കണ്ണൂർ: പന്ന്യന്നൂര് ഗവ ഐ.ടി.ഐ ഉദ്ഘാടനം ഞാറാഴ്ച് വൈകിട്ട് 4 മണിക്ക് താഴെ ചമ്പാട് മന്ത്രി ടി. പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോംമ്പൗണ്ടിന് പരിസരത്തുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ് ഐ.ടി.ഐ പ്രവര്‍ത്തിക്കുക. നിലവില്‍ ജനങ്ങളുടെ സഹായമായി 42 ലക്ഷം രൂപ സ്വരൂപിച്ചിട്ടുണ്ട്.
പന്ന്യന്നൂരിലെ ഒയപ്രക്കുന്ന് മേഖലയില്‍ ഒരേക്കര്‍ 86 സെന്റ് സ്ഥലം ഒരു കോടി ഇരുപത് ലക്ഷം രൂപക്ക് കരാരായിരിക്കുകയാണ്. ഇതില്‍ 40 ലക്ഷം രൂപ അഡ്വാന്‍സായി സ്ഥലം ഉടമക്ക് നല്‍കിയതായി പന്ന്യന്നൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജയും ജനറല്‍ കണ്‍വീനര്‍ ഇ. വിജയന്‍മാസ്റ്ററും പറഞ്ഞു. പ്രസ്തുത സ്ഥലം സര്‍ക്കാറിന് കൈമാറിയ ഉടന്‍ ഐ.ടി.ഐയുടെ കെട്ടിയ സമുച്ചയം സര്‍ക്കാര്‍ നിര്‍മ്മിക്കും. നിലവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കെട്ടിടത്തില്‍ എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍മാന്‍ സി.കെ രമേശന്‍, പാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി റംലടീച്ചര്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് ഷിമി കെ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ രാജീവന്‍ തുടങ്ങി വിവിധ കക്ഷിനേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. കെ.ഇ മോഹനന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പള്‍ ടി. മനോജ് കുമാര്‍, സെക്രട്ടറി വി.പി ജയപ്രകാശ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.



No comments