APP DOWNLOAD

TRENDING

ബസ് ജീവനക്കാരുടെ നല്ല മനസ്സിൽ മധ്യവയസ്കന് പുതുജീവൻ നൽകി :ആശുപത്രിയിലേക്കും തിരിച്ചും ബസ് ഓടിയത് പതിനെട്ട് കിലോമീറ്ററോളം



തളിപ്പറമ്പ്:ബസ് ജീവനക്കാരുടെ നന്മവറ്റാത്ത മനസ്സിൽ മധ്യവയസ്കന് പുനർജന്മം.ചപ്പാരപ്പടവ്എരുവാട്ടി സ്വദേശി പ്ലാത്തോട്ടത്തിൽ ജോസഫ്(55 )നാണ് ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും അവസരോചിതമായ ഇടപെടൽ മൂലം ജീവൻ തിരിച്ചു കിട്ടിയത്.ഇന്നലെ രാത്രി 8 :50 ഓടെ ആയിരുന്നു സംഭവം.പാലക്കാട് അട്ടപ്പാടിയിൽ ധ്യാനത്തിൽ പങ്കെടുത്ത് വരികയായിരുന്നജോസഫ് സുഹൃത്തിന്റെ കൂടെകോഴിക്കോട് നിന്നും പയ്യന്നൂരിലെക്ക് പോകുകയായിരുന്ന “ജാൻവി ” ബസിൽ കയറി തളിപ്പറബിലെക്ക് ടിക്കറ്റ് എടുത്തു.



കണ്ണൂരിൽ എത്തിയപ്പോഴേക്കും ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടു .ധർമ്മശാലയിൽ എത്തുമ്പോഴേക്കും നെഞ്ചുവേദന കലശലായതിനെ തുടർന്ന് സുഹൃത്ത് കണ്ടക്ടറെ വിവരമറിയിക്കുകയും തുടർന്ന് ഡ്രൈവർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.ധർമ്മശാല യിലും വഴിയിലും ബസ് നിർത്താതെ ഉടൻ തളിപ്പറമ്പ് ചിറവക്കിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു ഇവിടെനടത്തിയ പരിശോധനയിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വൈകിയിരുന്നെങ്കിൽ ജീവൻഅപകടത്തിലാകുമായിരുന്നെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു.ബസ് ഡ്രൈവർ ഗോപനും കണ്ടക്ടർ സുനിലുമാണ് ഏവർക്കും മാതൃകയായത് രാത്രി വൈകിയിട്ടും ക്ഷമയോടെ ബസിൽകഴിഞ്ഞ യാത്രക്കാരെ ബസ് ജീവനക്കാർ വീണ്ടും തിരിച്ച് ധർമ്മശാലയിലെത്തിക്കുകയായിരുന്നു.ഇതിനു വേണ്ടി ബസ്18 ഓളം കിലോമീറ്ററാണ് അധികം ഓടിയത്.

No comments